Monday, June 14, 2021
Home Gulf ഖത്തറില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 136,649 ആയി. പുതുതായി രോഗബാധ സ്ഥിരീകരിച്ചതില്‍ 49 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 218 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 133,691 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,723 പേരാണ്. 36 പേര്‍ ഗുരുതരാവസ്ഥയിലാണ്

Most Popular