Monday, July 26, 2021
Home Gulf കോവിഡ് പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര ഐക്യദാർഢ്യം അനിവാര്യമെന്ന് ഖത്തർ

കോവിഡ് പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര ഐക്യദാർഢ്യം അനിവാര്യമെന്ന് ഖത്തർ

ദോഹ: കോവിഡ് ഉയർത്തുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിന് സംയുക്ത നടപടികൾ അനിവാര്യമാണെന്ന് ഓർമിപ്പിച്ച് ഖത്തർ. ജനീവയിൽ നടന്ന ഹ്യൂമൻ റൈറ്റസ് കൗൺസിലിന്റെ 45ാം സെഷനിടെ നടത്തിയ കോവിഡ് ചർച്ചയിലാണ് ഖത്തർ അന്താരാഷ്ട്ര ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചത്.

കോവിഡ് അന്താരാഷ്ട്രതലത്തിലെ ആരോഗ്യപ്രതിസന്ധിയിരിക്കുകയാണ്. പതിറ്റാണ്ടുകളുടെ പരിശ്രമഫലമായി വളർത്തിയെടുത്ത വികസനത്തിനും വളർച്ചയ്ക്കും ഭീഷണിയായാണ് മഹാമാരിയുടെ വ്യാപനം. അതു കൊണ്ടു തന്നെ ഈ വിപത്തിനെ മറികടക്കാൻ അന്താരാഷ്ട്ര ഐക്യദാർഢ്യം അനിവാര്യമാണെന്ന് യുഎന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു.

വിവേചനം കൂടാതെ ഖത്തറിലെ എല്ലാവരുടെയും സംരക്ഷണവും മെഡിക്കൽ പരിചരണവും ഉറപ്പു വരുത്തുക, സാമ്പത്തിക ഉത്തേജന പാക്കേജുകളും ഇളവുകളും ഏർപ്പെടുത്തി മഹാമാരിയുടെ സാമ്പത്തിക- ധനകാര്യ പ്രത്യാഘാതങ്ങൾ കുറയ്ക്കുക, അർഹരായ രാജ്യങ്ങൾക്ക് രോഗത്തെ നേരിടാൻ സാമ്പത്തിക മാനുഷിക സഹായങ്ങൾ എത്തിക്കുക എന്നീ മൂന്ന് കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് രാജ്യം മഹാമാരിയെ നേരിടുന്നതെന്നും അലി ഖൽഫാൻ അൽ മൻസൂരി വ്യക്തമാക്കി.

Most Popular