Sunday, May 16, 2021
Home Gulf ഖത്തറില്‍ വരും ദിവസങ്ങളിലും കടലില്‍ പോകുന്നതിനുള്ള മുന്നറിയിപ്പ് തുടരുമെന്ന് അധികൃതര്‍

ഖത്തറില്‍ വരും ദിവസങ്ങളിലും കടലില്‍ പോകുന്നതിനുള്ള മുന്നറിയിപ്പ് തുടരുമെന്ന് അധികൃതര്‍

ദോഹ: ഖത്തറില്‍ ശക്തമായ കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വിഭാഗം നല്‍കിയ മുന്നറിയിപ്പ് വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍. കാറ്റിന്റെ വേഗത അഞ്ച് മുതല്‍ പതിനഞ്ച് വരെയും കടലില്‍ തിരമാലകള്‍ മൂന്ന് മുതല്‍ അഞ്ചടി വരെയും ഉയരാന്‍ സാധ്യതയുണ്ട്.

കടലില്‍ പോകുന്നതിന് ശക്തമായ മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.

അതേസമയം, രാജ്യത്തെ പല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴ ലഭിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെയാണ്. ദോഹയില്‍ ഇന്ന് പകല്‍ അനുഭവപ്പെടുന്ന പരമാവധി താപ നില 29 ഡിഗ്രി സെല്‍ഷ്യസ്.

Most Popular