
ക്യുകെഐസി കലണ്ടര്‍ പ്രകാശനം ചെയ്തു
HIGHLIGHTS
ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ 2020 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ഡോ. അസീം മുഹമ്മദിന് ആദ്യകോപ്പി നല്കി പ്രസിഡന്റ് ഉമര്‍ ഫൈസി നിര്‍വഹിച്ചു.
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ 2020 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ഡോ. അസീം മുഹമ്മദിന് ആദ്യകോപ്പി നല്കി പ്രസിഡന്റ് ഉമര്‍ ഫൈസി നിര്‍വഹിച്ചു. ആകര്‍ഷണീയമായി തയ്യാറാക്കിയ കലണ്ടറില്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഓരോ മാസത്തിലും പ്രത്യേകം വിഷയങ്ങളെ അധികരിച്ചുള്ള ഇസ്ലാമിക വിജ്ഞാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലണ്ടറിന്റെ സവിശേഷതകള്‍ ചടങ്ങില്‍ അബ്ദുല്‍ ഹക്കീം പിലാത്തറ വിശദീകരിച്ചു.
കലണ്ടര്‍ ഡിസൈന്‍ ചെയ്ത സമീര്‍ റോഷന്, റജിന് എന്നിവര്‍ക്കുള്ള ഉപഹാരം മുജീബ് റഹ്മാന് മിശ്കാത്തി സമര്‍പ്പിച്ചു. ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്വലാഹുദ്ധീന്‍ സ്വലാഹി, ഉമര്‍ സ്വലാഹി, അഷ്റഫ് സലഫി എന്നിവര്‍ സംബന്ധിച്ചു.