News Flash
X
ദോഹ മെട്രോയുടെ മുഴുവന്‍ പാതകളും തുറന്നു

ദോഹ മെട്രോയുടെ മുഴുവന്‍ പാതകളും തുറന്നു

personGulf Malayaly access_timeTuesday December 10, 2019
HIGHLIGHTS
ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ ഇന്നുമുതല്‍ വണ്ടി ഓടിത്തുടങ്ങി. മന്‍സൂറ മുതല്‍ അല്‍ റിഫ വരെ നീളുന്നതാണ് പുതിയ പാത.

ദോഹ: ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ ഇന്നുമുതല്‍ വണ്ടി ഓടിത്തുടങ്ങി. മന്‍സൂറ മുതല്‍ അല്‍ റിഫ വരെ നീളുന്നതാണ് പുതിയ പാത. ഇതോടെ ദോഹ മെട്രോയുടെ മുഴുവന്‍ പാതകളും യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു.

റെഡ് ലൈനില്‍ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, കത്താറ, ഖത്തര്‍ യൂനിവേഴ്‌സിറ്റി, ലുസൈല്‍ എന്നീ സ്‌റ്റേഷനുകളും ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ദോഹയുടെ കിഴക്കു നിന്ന് പടിഞ്ഞാറോട്ട് നീളുന്ന ഗ്രീന്‍ ലൈനില്‍ മന്‍സൂറ, മുശെയ്രിബ്, അല്‍ ബിദ്ദ, ദി വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍ മെസ്സില, അല്‍ റയ്യാന്‍ അല്‍ ഖദീം, അല്‍ ശഖാബ്, ഖത്തര്‍ നാഷനല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍ റിഫ എന്നീ 11 സ്റ്റേഷനുകളാണുള്ളത്.

ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയുമാണ് ഗ്രീന്‍ ലൈനും പ്രവര്‍ത്തിക്കുക. മാള്‍ ഓഫ് ഖത്തറിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ ലൈനില്‍ അല്‍ റിഫ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം നടന്നെത്താവുന്നതാണ്.

റെഡ് ലൈന്‍, ഗോള്‍ഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നിവയിലേക്ക് മുശെയ്രിബില്‍ വച്ച് പരസ്പരം മാറിക്കേറാവുന്നതാണ്. റെഡ് ലൈനും ഗ്രീന്‍ ലൈനും അല്‍ ബിദ്ദ സ്റ്റേഷനിലും കൂട്ടിമുട്ടുന്നുണ്ട്.

യാത്രക്കാരെ മെട്രോ സ്റ്റേഷനുകളില്‍ നിന്ന തൊട്ടടുത്ത പ്രധാന കേന്ദ്രങ്ങളിലേക്കെത്തിക്കുന്ന മെട്രോ ലിങ്ക് സര്‍വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.

SHARE :
folder_openTags
content_copyCategory