Thursday, June 17, 2021
Home Gulf Qatar മസ്ജിദില്‍ പോകുന്നവര്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ഖത്തര്‍ ഔഖാഫ്

മസ്ജിദില്‍ പോകുന്നവര്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ഖത്തര്‍ ഔഖാഫ്

ദോഹ: മസ്ജിദില്‍ പ്രാര്‍ഥനയ്ക്കായി പോകുന്നവര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്ന് ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയം. മഹാമാരി തടയാന്‍ ഏറ്റവും നല്ല മാര്‍ഗം മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും സഹകരിക്കുകയും ചെയ്യുകയാണെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. താഴെ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

  1. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തുക
  2. പ്രവേശന കവാടത്തില്‍ ഇഹ്തിറാസ് കാണിക്കുക
  3. കൈയുറ ധരിച്ചാല്‍ പോലും ഹസ്തദാനം ഒഴിവാക്കുക
  4. സ്വന്തം പ്രാര്‍ഥനാ വിരിപ്പ് കൊണ്ട് വരികയും നിശ്ചിത സ്ഥലങ്ങളില്‍ മാത്രം വിരിക്കുകയും ചെയ്യുക
  5. മസ്ജിദിനകത്ത് മാസ്‌ക്ക് ധരിക്കുക
  6. സ്വന്തം മുസ്ഹഫ് കൊണ്ട് വരികയോ ഖുര്‍ആന്‍ മൊബൈലില്‍ വായിക്കുകയോ ചെയ്യുക

Most Popular