Wednesday, August 4, 2021
Home Gulf Qatar ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍; ആഭ്യന്തര മന്ത്രാലയം സര്‍വീസ് സെന്ററുകള്‍ വാരാന്ത്യത്തിലും പ്രവര്‍ത്തിക്കും

ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍; ആഭ്യന്തര മന്ത്രാലയം സര്‍വീസ് സെന്ററുകള്‍ വാരാന്ത്യത്തിലും പ്രവര്‍ത്തിക്കും

ദോഹ: ഖത്തര്‍ ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ജൂലൈ 26 ന് അവസാനിക്കാനിരിക്കെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ചില സേവന കേന്ദ്രങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഇവ പ്രവര്‍ത്തിക്കുക.

വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമായുള്ള ദേശീയ മേല്‍വിലാസ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മെസെയ്മീര്‍, അല്‍ വക്ര, റയ്യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഉനൈസ, അല്‍ ഷഹാനിയ, അല്‍ ദായീന്‍, അല്‍ ഖോര്‍, ഉം സലാല്‍ എന്നീ കേന്ദ്രങ്ങളിലാണ് സേവനങ്ങള്‍ ലഭിക്കുക.

മേല്‍വിലാസ രജിസ്‌ട്രേഷനില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ 10,000 റിയാലാണ് പിഴ. ജൂലൈ 26ന് അകം രജിസ്റ്റര്‍ ചെയ്തില്ലെഹ്കിലും ഈ പിഴ അടക്കണം.

10 MoI service centres to work during this weekend

Most Popular