Friday, June 25, 2021
Home Gulf Qatar ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘനം; പത്ത് പേര്‍ പിടിയില്‍

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘനം; പത്ത് പേര്‍ പിടിയില്‍

ദോഹ: കൊറോണ വൈറസ് വ്യാപനം തടയാനായി കൊണ്ടുവന്ന ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് പത്ത് പേരെ ബുധനാഴ്ച ഖത്തറില്‍ അറസ്റ്റ് ചെയ്തു. പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് പടരാതിരിക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ പൗരന്മാരോടും ഹോം ക്വാറന്റൈനിലുള്ളവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘനത്തിന്റെ പേരില്‍ അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

നിയമലംഘനത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍
1- മുഹമ്മദ് ഏലിയാസ് ഖാന്‍ അബ്ദുള്‍ റാഷിദ് ഖാന്‍
2- അലി അഹമ്മദ് ദാഫര്‍
3- ധാക്കര്‍ ഹുസൈന്‍ തുഫയില്‍ അഹമ്മദ്
4- ഫഹദ് സെയ്ദ് മസ്തൂര്‍ അല്‍ ഷെരീഫ് അല്‍ ഖഹ്താനി
5- അലി ബഖിത് സലിം അജിജ് അല്‍ സ്‌നൈദ്
6- ഫൈസല്‍ മുഹമ്മദ് ഫഹദ് ഫറ്രജ് അല്‍ ദൊസരി
7- മുഹമ്മദ് സല്‍മാന്‍ മുഹമ്മദ് ഇഷ്തഖ്
8- ബവ്ദി മുലന്‍
9- മുഹമ്മദ് സ്വാലിഹ് റാഷിദ് അല്‍ ബെഹൈഹ് അല്‍ മര്‍റി
10- സെയ്ദ് അഹമ്മദ് ദെരെഹ് ജുലീദ്

ഇവര്‍ക്കെതിരെ 2004 ആര്‍ട്ടിക്കിള്‍ 253 ലെ പീനല്‍ കോഡ് നമ്പര്‍ 11 ലെ വ്യവസ്ഥകള്‍ക്കും, പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 നിയമം 17 ലെ വ്യവസ്ഥകള്‍ക്കും അനുസൃതമായി നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Most Popular