Wednesday, April 21, 2021
Home Gulf Qatar നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണം; ഖത്തറിലെ ഈജിപ്ത് എംബസിക്കു മുന്നില്‍ പ്രതിഷേധം (വീഡിയോ)

നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണം; ഖത്തറിലെ ഈജിപ്ത് എംബസിക്കു മുന്നില്‍ പ്രതിഷേധം (വീഡിയോ)

ദോഹ: നാട്ടിലേക്ക് മടങ്ങാന്‍ വഴി തേടി നൂറിലേറെ ഈജിപ്തുകാര്‍ ഖത്തറിലെ ഈജിപ്ത് എംബസിക്ക് മുന്നില്‍ പരസ്യപ്രതിഷേധം നടത്തി. രണ്ട് മാസമായി ജോലി നഷ്ടപ്പെട്ട് കുടുങ്ങിക്കിടക്കുന്നവരാണ് പ്രതിഷേധിച്ചതെന്ന് ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. നാട്ടിലേക്ക് മടങ്ങാന്‍ വിമാന സര്‍വീസ് ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം എംബസിയെ ബന്ധപ്പെട്ടെങ്കിലും ഈജിപ്ത് സര്‍ക്കാര്‍ തയ്യാറായില്ല. പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇവരെ നാട്ടിലെത്തിക്കാന്‍ സൗജന്യ വിമാനം ഏര്‍പ്പെടുത്താമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചെങ്കിലും ഈജിപ്ത് വിസമ്മതിക്കുകയായിരുന്നു. കുവൈത്ത് വഴി പോലും ഖത്തറില്‍ നിന്നുള്ള വിമാനം അനുവദിക്കില്ലെന്നാണ് ഈജിപ്തിന്റെ നിലപാട്. ജോലി നഷ്ടപ്പെട്ടെങ്കിലും രണ്ടു മാസമായി താമസത്തിനും ഭക്ഷണത്തിനും പ്രയാസമില്ലെന്ന് ഈജിപ്തുകാര്‍ അറിയിച്ചു. ഖത്തര്‍ തങ്ങളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് സീകരിക്കുന്നത്. ഈജിപ്ത് സര്‍ക്കാര്‍ ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും സമരക്കാര്‍ പ്രതികരിച്ചു.

Most Popular