Wednesday, September 22, 2021
Home Newsfeed ഖത്തറിലെ മുഴുവന്‍ ഹോട്ടലുകള്‍ക്കും ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ്

ഖത്തറിലെ മുഴുവന്‍ ഹോട്ടലുകള്‍ക്കും ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ്

ദോഹ: ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിന്റെ ലൈസന്‍സുള്ള ഖത്തറിലെ 100 ശതമാനം ഹോട്ടലുകള്‍ക്കും ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ്. ഉന്നത നിലവാരത്തിലുള്ള ശുചിത്വവും ആരോഗ്യ മാനദണ്ഡങ്ങളും ഉറപ്പ് വരുത്തുന്നതിന് 2020 ജൂണില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഖത്തര്‍ ക്ലീന്‍ പദ്ധതിക്ക് തുടക്കമിട്ടത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് നിരവധി നടപടിക്രമങ്ങള്‍ ഇതിനായി നിര്‍ദേശിക്കപ്പെട്ടിരുന്നു.

ഖത്തര്‍ ക്ലീന്‍ പദ്ധതിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി, ആദ്യമായി ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡബ്ല്യു ദോഹ ഹോട്ടലില്‍ ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ബാക്കിര്‍ സന്ദര്‍ശനം നടത്തി. ഹോട്ടലുകള്‍ 100 ശതമാനവും സര്‍ട്ടിഫൈഡ് ആയ സാഹചര്യത്തില്‍ പദ്ധതി ഇപ്പോള്‍ റസ്‌റ്റോറന്റുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഗതാഗതം, റീട്ടെയില്‍, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലേക്കും തുടര്‍ന്ന് ഇത് വ്യാപിപ്പിക്കും.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള ഹോട്ടലുകള്‍ക്കും റസ്‌റ്റൊറന്റുകള്‍ക്കും പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
ALSO WATCH

Most Popular