ഖത്തറില്‍ രണ്ട് കോവിഡ് മരണം കൂടി; 1,097 പേര്‍ക്കു രോഗബാധ

corona in qatar

ദോഹ: ഖത്തറില്‍ ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചതായി ആരോഗ്യ മന്ത്രാലയം. മരണസംഖ്യ 82 ആയി. 67ഉം 87ഉം വയസ്സുള്ളവരാണ് ഇന്നു മരിച്ചത്. 1,097 പേര്‍ക്കു കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 1,711 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗ ബാധിതരുടെ എണ്ണം 83,174ഉം രോഗം സുഖപ്പെട്ടവരുടെ എണ്ണം 62,172ഉം ആയി.

24 മണിക്കൂറിനിടെ 9 പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. 240 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. 4,302 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. മൊത്തം ടെസ്റ്റ് ചെയ്തവരുടെ എണ്ണം 3,04,801 ആയി. 20,920 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ 16,000 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ കോവിഡ് പരിശോധനാ സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം. മുഐതര്‍ ഹെല്‍ത്ത് സെന്റര്‍, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഗറാഫ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധനയുള്ളത്.

1097 Covid-19 cases in Qatar; 2 deaths and 1711 recoveries on June 17