ദോഹ: ഖത്തറില്‍ ഇന്ന് 1,103 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87 പേര്‍ക്കു കൂടി രോഗം ഭേദമായി. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്.
പുതിയ കണക്കുകള്‍ പ്രകാരം 23, 623 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2840 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 3275 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,31,044 ആയി. 20,769 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.
രോഗികളില്‍ ഭൂരിഭാഗവും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളാണ്. രോഗീ സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊറോണ പകര്‍ന്നത്. കുടുംബക്കാരില്‍ നിന്ന് രോഗം പകര്‍ന്ന ഏതാനും സ്വദേശികളും പ്രവാസികളും പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉണ്ട്. രോഗം സ്ഥിരീകരിച്ചവരെ മുഴുവന്‍ ക്വാരന്റൈന് ചെയ്തു.
രോഗിയുമായി സമ്പര്‍ക്കത്തിലായവരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റാന്‍ഡം ടെസ്റ്റിനായി തിരഞ്ഞെടുക്കപ്പെടുന്നവരെയുമാണ് കോവിഡ് ടെസ്റ്റിന് വിധേയരാക്കുന്നത്. ഇതിന് അനുസരിച്ച് ദിവസേന ടെസ്റ്റ് നടത്തുന്നവരുടെ എണ്ണത്തില്‍ വ്യത്യാസം വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാമൂഹിക വ്യാപനവും ലക്ഷണമില്ലാത്ത രോഗികളെയം തിരിച്ചറിയുന്നതിന് ആരോഗ്യ മന്ത്രാലയം ഡ്രൈവ് ത്രൂ ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്.
1103 new corona cases in qatar today