Thursday, June 17, 2021
Home Gulf Qatar ഖത്തറില്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയ്‌ക്കൊരുങ്ങി 11,500 വിദ്യാര്‍ഥികള്‍

ഖത്തറില്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയ്‌ക്കൊരുങ്ങി 11,500 വിദ്യാര്‍ഥികള്‍

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയ്ക്കുള്ള അവസാന തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യഭ്യാസ മന്ത്രാലയം. 149 സെന്ററുകളിലായി 11,500 കുട്ടികള്‍ ഈ വര്‍ഷം പരീക്ഷ എഴുതും. ജൂണ്‍ ഒന്നിനു ആരംഭിക്കുന്ന പരീക്ഷ 13 ന് ആണ് അവസാനിക്കുക.

കൃത്യമായ സുരക്ഷാ മുന്‍ കരുതലുകളോടെയാണ് പരീക്ഷ നടത്തുക. ഒരു ക്ലാസ് മുറിയില്‍ പരമാവധി എട്ട് വിദ്യാര്‍ഥികളാണ് ഉണ്ടാവുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ നാല് മീറ്റര്‍ അകലം പാലിക്കും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും മാസ്‌ക്ക്, കൈയുറ, സാനിറ്റൈസര്‍ എന്നിവ നല്‍കും. രാവിലെ 9ന് ആണ് പരീക്ഷ ആരംഭിക്കുക. ഭൂരിഭാഗം വിദ്യാര്‍ഥികളും സ്വന്തം കാറുകളിലാണ് പരീക്ഷയ്ക്ക് എത്തുക. ബാക്കിയുള്ളവര്‍ക്ക് സ്‌കൂള്‍ ബസ്സ് ഏര്‍പ്പാടാക്കും. ബസ് നിരീക്ഷകന്‍ ബസ്സില്‍ കയറും മുമ്പും സ്‌കൂളില്‍ പ്രവേശിക്കുന്നതിനു മുമ്പും വിദ്യാര്‍ഥികളുടെ ശരീര താപ പരിശോധന നടത്തും. പരീക്ഷ നടത്തിപ്പിനായി 6,100 പേരെയാണ് നിയോഗിക്കുക. മെയ് 14ന് മാറ്റിവച്ച പരീക്ഷകളാണ് ഇപ്പോള്‍ നടക്കുന്നത്.

11,500 students to appear for secondary school exams


 

Most Popular