Tuesday, June 15, 2021
Home Gulf Qatar ഖത്തറില്‍ യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ 13 മലയാളികളെ വിട്ടയച്ചു

ഖത്തറില്‍ യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ 13 മലയാളികളെ വിട്ടയച്ചു

ദോഹ: യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ 13 മലയാളികളെ ഖത്തര്‍ ക്രിമിനല്‍ കോടതി വിട്ടയച്ചു. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്‌ ജില്ലക്കാരായ അനൂപ്, ഉസ്മാന്‍, ലിനിത്, നൗഷാദ്, റസാല്‍, നിഖില്‍, ഡിജില്‍, സാദിഖ്, ഷിഹാബ്, മുനീര്‍, ചെറിയ മുഹമ്മദ്, ലുക്മാന്‍, നിയാസ് എന്നിവരെയാണ് വിട്ടയച്ചത്. അതേസമയം പ്രതി ചേര്‍ത്ത 27 മലയാളികളില്‍ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികളും കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളില്‍ സ്വദേശികളുമായ അഷ്ഫീര്‍ കണ്ണോത്ത്, അനീസ്, റാഷിദ് കുനിയില്‍, ടി.ഷമ്മാസ് എന്നിവര്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികളില്‍ ജെയ്സീര്‍, ഫയാസ്, ഫൈസല്‍ എന്നിവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഹാരിസിനു മൂന്ന് വര്‍ഷം തടവും 10,000 റിയാല്‍ പിഴയും ചുമത്തി. യൂനസ്, യഹിയ, അബ്ദുറസാഖ്, മുരളി, ബസുകുമാര്‍, കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്ക് 6 മാസവും 3,000 റിയാല്‍ പിഴയും വീതമാണ് ശിക്ഷ. ഇവരില്‍ 2 മുതല്‍ 4 വരെയുള്ള പ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ 28നായിരുന്നു വിധി പ്രഖ്യാപിച്ചത്.

2019 ജൂണ്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മുറിയില്‍ ഉറങ്ങിക്കിടന്ന യെമന്‍ സ്വദേശി സലാഹല്‍ ഖാസിമിയെ (29) സ്വര്‍ണവും പണവും തട്ടിയെടുക്കാനായി നാലംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. ദോഹയിലെ സ്വര്‍ണ നിര്‍മാണ ശാലയിലെ വില്‍പന വിഭാഗം മേധാവിയായിരുന്നു ഖാസിമി. ഒപ്പം ജോലി ചെയ്തിരുന്ന അക്കൗണ്ടന്റ്-കം-സ്റ്റോര്‍ കീപ്പര്‍ ആയിരുന്ന അഷ്ഫീറും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല നടത്തിയത്. കമ്പനിയില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ അഷ്ഫീറിനെതിരെ മോഷണ കേസും നിലവിലുണ്ട്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തോടെ റമസാനിലെ 27 -ാം രാവിലാണ് കൊലപാതകം നടത്തിയത്.

Most Popular