Tuesday, July 27, 2021
Home Gulf Qatar ഖത്തര്‍ കൊവിഡ് പോരാട്ടത്തിന്റെ മുന്‍നിരയില്‍ 13,000ഓളം നഴ്‌സുമാര്‍

ഖത്തര്‍ കൊവിഡ് പോരാട്ടത്തിന്റെ മുന്‍നിരയില്‍ 13,000ഓളം നഴ്‌സുമാര്‍

ദോഹ: ഖത്തറില്‍ കൊവിഡ് മഹാമാരിയുടെ തുടക്കം തൊട്ട് വിവിധ മേഖലകളില്‍ സേവനത്തിന്റെ മഹിത മാതൃക തീര്‍ത്ത് 13,000ഓളം നഴ്‌സുമാര്‍. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും പ്രൈമറി ഹെല്‍ത്ത് കോര്‍പറേഷനിലെയും വിദഗ്ധ സേവനം ലഭിച്ച നഴ്‌സുമാരാണ് കൊവിഡിനെതിരേ രാപ്പകലില്ലാതെ കര്‍മനിരതരായിരിക്കുന്നത്. എച്ച്എംസിയുടെ ഏഴ് കൊവിഡ് ആശുപത്രികള്‍ക്കും പിഎച്ച്‌സിസിയുടെ നാല് പ്രധാന കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ക്കും പുറമേ രാജ്യത്തെ വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളിലും ഇവരുണ്ട്.

കൊവിഡ് മഹാമാരിയെപ്പോലൊരു പൊതുജനാരോഗ്യ പ്രതിസന്ധി കാലത്താണ് രാജ്യത്തെ നഴ്‌സുമാരുടെ സേവന സന്നദ്ധത എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നതെന്ന് റുമൈല ആശുപത്രിയിലെ നഴ്‌സിങ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മറിയം അല്‍ മുതവ പറഞ്ഞു.

13,000 nurses in the frontline of Qatar’s Covid-19 fight

Most Popular