ഖത്തറില്‍ അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മഴക്കാലം നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 5 ഈ സീസണില്‍ 52 ദിവസത്തോളം മഴയുണ്ടായേക്കാം. ഹെലിയാന്തമം ജെറാനിയം എന്നീ പൂക്കളുടെ കൃഷിക്ക് കൂടി ഈ മഴ ഗുണമാകുമെന്നതിനാലാണ് അല്‍ വസ്മി എന്ന വ്യക്തമാക്കി. പകല്‍സമയം ഉയര്‍ന്ന താപനില 35 ഉം കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസിലേക്കും എത്തും. രാത്രിയില്‍ തണുപ്പ് കൂടും.കാലാവസ്ഥാ മാറ്റത്തിന്റെ ഘട്ടത്തിലുണ്ടാവുന്ന പനി ഉള്‍പ്പെടെയുള്ള അസുഖങ്ങളെ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു. ആവശ്യമായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക, കൈകള്‍ എപ്പോഴും അണുവിമുക്തമാക്കി സൂക്ഷിക്കുക, അസുഖ ബാധിതരായ ആളുകളുമായി അകലം പാലിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഖത്തറില്‍ അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മഴക്കാലം നാളെ തുടങ്ങും
RELATED ARTICLES
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ദോഹ: ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങള്‍ ഉയരാനും കാഴ്ച്ച മറയ്ക്കാനും ഇടയാക്കിയേക്കും. ചില സ്ഥലങ്ങളില്‍ ആലിപ്പഴ...
വ്യാഴാഴ്ച്ച മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഖത്തര്‍ അമീര്‍
ദോഹ: വ്യാഴാഴ്ച്ച രാവിലെ രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന നിര്‍വഹിക്കണമെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ആഹ്വാനം ചെയ്തു. അല്‍ വജ്ബ പ്രാര്‍ഥനാ മൈതാനത്ത് അമീര്‍ ജനങ്ങളോടൊത്ത്...
കുട റെഡിയാക്കിക്കോളൂ; ഖത്തറില്‍ വെള്ളിയാഴ്ച്ച മുതല്‍ വസ്മി സീസണ് തുടക്കം
ദോഹ: ഖത്തറിലെ മഴക്കാലമായ വസ്മി സീസണ് അടുത്ത വെള്ളിയാഴ്ച്ച തുടക്കമാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് കുറയുന്നതിനൊപ്പം കാറ്റും മഴയും ഇടിമിന്നലുമൊക്കെ ഖത്തറിലെ വസ്മി സീസന്റെ പ്രത്യേകതയാണ്. 52 ദിവസം നീളുന്നതാണ് ഈ...