Wednesday, June 23, 2021
Home Gulf Qatar ഖത്തറില്‍ 26 യാത്രക്കാര്‍ക്കടക്കം 140 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ 26 യാത്രക്കാര്‍ക്കടക്കം 140 പേര്‍ക്ക് കോവിഡ്

ദോഹ: രാജ്യത്തിന് പുറത്ത് നിന്ന് എത്തിയ 26 പേരടക്കം 140 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ 142448 കോവിഡ് കേസുകളില്‍ നിന്ന് ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,941 ആയി. ഖത്തറില്‍ ഇതുവരെ 140,264 പേരാണ് വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയത്. നിലവില്‍ ചികിത്സയിലുള്ളതില്‍ 226 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 23 പേരാണ് ഇനി തീവ്രപരിചരണത്തിലുള്ളത്. ഇന്ന് കോവിഡ് മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular