Wednesday, September 22, 2021
Home Newsfeed അറബ് കപ്പിലേക്ക് അവസരം തേടി 14 ടീമുകള്‍; ശനിയാഴ്ച്ച ആദ്യ മല്‍സരത്തില്‍ ലിബിയ സുദാനെതിരേ

അറബ് കപ്പിലേക്ക് അവസരം തേടി 14 ടീമുകള്‍; ശനിയാഴ്ച്ച ആദ്യ മല്‍സരത്തില്‍ ലിബിയ സുദാനെതിരേ

ദോഹ: ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിലേക്ക് യോഗ്യത തേടി 14 ടീമുകള്‍. ജൂണ്‍ 19 മുതല്‍ 25 വരെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം, ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍. എല്ലാ മല്‍സരങ്ങളും പ്രാദേശിക സമയം രാത്രി 8 മണിക്കാണ് നടക്കുക. ടിക്കറ്റുകള്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെബ്‌സൈറ്റായ tickets.qfa.qa ല്‍ ലഭിക്കും.

ശനിയാഴ്ച്ച രാത്രി 8ന് ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യമല്‍സരത്തില്‍ ലിബിയ സുദാനെ നേരിടും. അല്‍ജീരിയ, ഈജിപ്ത്, ലബ്‌നാന്‍, ജിബൂട്ടി എന്നിവയാണ് ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകള്‍.
Sudan Fifa arab cup 2021

സ്പാനിഷ് വംശജനായ ജാവിയര്‍ ക്ലെമെന്റേയുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന ലിബിയ ശക്തമായ പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. 2014ല്‍ ആഫ്രിക്കന്‍ നാഷന്‍സ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ചതാണ് ഫുട്‌ബോളില്‍ ലിബിയയുടെ ഏക അന്താരാഷ്ട്ര നേട്ടം. മഹിതമായ ഫുട്‌ബോള്‍ പാരമ്പര്യമുള്ള സുഡാനും ഒരു കൈനോക്കാന്‍ തന്നെയാണ് പുറപ്പാട്.

ഒമാന്‍-സോമാലിയ(ജൂണ്‍ 20- ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയം), ജോര്‍ദാന്‍-ദക്ഷിണ സുദാന്‍(ജൂണ്‍ 21- ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം), മൗറിത്താനിയ-യമന്‍( ജൂണ്‍ 22- ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയം), ലബ്‌നാന്‍-ജിബൂട്ടി ( ജൂണ്‍ 23- ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം), ഫലസ്തീന്‍-കൊമറോസ് (ജൂണ്‍ 24- ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയം), ബഹ്‌റൈന്‍-കുവൈത്ത്( ജൂണ്‍ 25- ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം) എന്നിങ്ങനെയാണ് മറ്റ് മല്‍സരങ്ങള്‍.
ALSO WATCH

Most Popular