Sunday, June 20, 2021
Home Gulf Qatar ഇന്ന് 1547 രോഗികള്‍ കൂടി; ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000 കവിഞ്ഞു; ഒരു മരണം കൂടി

ഇന്ന് 1547 രോഗികള്‍ കൂടി; ഖത്തറില്‍ കോവിഡ് കേസുകള്‍ 30,000 കവിഞ്ഞു; ഒരു മരണം കൂടി

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30,000 കവിഞ്ഞു. ഇന്ന് 1,547 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 242 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇന്ന് ഒരാള്‍ കൂടി ഖത്തറില്‍ കോവിഡ് ബാധിച്ചുമരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി.

74 വയസ്സുള്ള പ്രവാസിയാണ് ഇന്ന് മരിച്ചത്. ഇവര്‍ ഐസിയുവില്‍ ചികില്‍സയിലായിരുന്നു.

പുതിയ കണക്കുകള്‍ പ്രകാരം 30972 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3788 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4531 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,52704 ആയി. 27,169 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. സാമൂഹിക അകലം കര്‍ശനമായി പാലിക്കാത്തത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാവുന്നുണ്ടെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

1547 new cases of coronavirus in Qatar, 242 recoveries and one death

Most Popular