Tuesday, September 21, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 1632 പേര്‍ക്കു കൂടി കോവിഡ്; 600ഓളം പേര്‍ക്കു രോഗം ഭേദമായി

ഖത്തറില്‍ ഇന്ന് 1632 പേര്‍ക്കു കൂടി കോവിഡ്; 600ഓളം പേര്‍ക്കു രോഗം ഭേദമായി

ദോഹ: ഖത്തറില്‍ ഇന്ന് 1,632 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 582 പേര്‍ക്കു കൂടി രോഗം ഭേദമായി.

പുതിയ കണക്കുകള്‍ പ്രകാരം 32,604 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4370 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4866 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,57,570 ആയി. 28,219 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 165 പേര്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്.

സാമൂഹിക അകലം കര്‍ശനമായി പാലിക്കാത്തത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാവുന്നുണ്ടെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

1632 more corona cases in qatar today

Most Popular