Monday, April 19, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 1,733 പേര്‍ക്ക് കൂടി കോവിഡ്; ചികില്‍സയില്‍ ഉള്ളവര്‍ മാത്രം കാല്‍ ലക്ഷത്തോളം

ഖത്തറില്‍ ഇന്ന് 1,733 പേര്‍ക്ക് കൂടി കോവിഡ്; ചികില്‍സയില്‍ ഉള്ളവര്‍ മാത്രം കാല്‍ ലക്ഷത്തോളം

ദോഹ: ഖത്തറില്‍ തുടര്‍ച്ചയായ നാലാം ദിവസവും ആയിരത്തിലേറെ പേര്‍ക്ക് കോവിഡ്. ഇന്ന് 1,733 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേര്‍ക്കു കൂടി രോഗം ഭേദമായി. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്.

പുതിയ കണക്കുകള്‍ പ്രകാരം 28272 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3356 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4811 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,43,938 ആയി. 24,902 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.

Ministry of Public Health announces that there are 1733 new confirmed cases of COVID-19, and 213 recovered cases in the last 24 hours,


 

Most Popular