ദോഹ: വ്യാപാര ചട്ടങ്ങള്‍ ലംഘിച്ച രണ്ട് സ്ഥാപനങ്ങള്‍ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലം അധികൃതര്‍ അടപ്പിച്ചു. കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യമായതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് വച്ചതിന് എതിരേയാണ് നടപടി. മാള്‍ ഓഫ് ഖത്തറിലെ സവാര ഹൂദ് അല്‍ ഗാലിയ ട്രേഡിങ് കമ്പനി, വുകൈറിലെ ഫാസിഹ് അല്‍ അറബ് ട്രേഡിങ് കമ്പനി എന്നിവയാണ് അടപ്പിച്ചത്. സവാര ഹൂദ് അല്‍ ഗാലിയ ഒരു മാസത്തേക്കും ഫാസിഹ് അല്‍ അറബ് രണ്ടാഴ്ച്ചത്തേക്കുമാണ് അടപ്പിച്ചത്.
നിയമലംഘനം; ഖത്തറില്‍ രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു
RELATED ARTICLES
ഖത്തറില്‍ കോവിഡ് മരണങ്ങള് കുതിക്കുന്നു; ഇന്ന മാത്രം 10 മരണം
ദോഹ: ഖത്തറില്‍ കോവിഡ് മരണങ്ങള് ഭീതിജനകമാം വിധം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 10 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതില്‍ പകുതി പേരും 60 വയസ്സില്‍ താഴെയുള്ളവരാണ്. 39,...
കോവിഡ് വാക്സിനേഷന് ശതമാനത്തില്‍ ഖത്തര്‍ ലോകത്ത് ഏഴാമത്
ദോഹ: കോവിഡ് വാക്സിനേഷന് ലഭിച്ച ആളുകളുടെ ശതമാനക്കണക്കില്‍ ഖത്തര്‍ ലോകത്ത് ഏഴാമത്. ബുധനാഴ്ച്ച ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഖത്തറില്‍ വാക്സിനേഷന് പദ്ധതി വളരെ വിജയകരമായാണ് മുന്നോട്ട് പോവുന്നതെന്ന് യോഗം...
ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് റിക്രൂട്ട്മെന്റ് അനുമതി
ദോഹ: കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ വീട്ടുജോലിക്കാര്‍ക്ക് വലിയ ഡിമാന്റാണ് അനുഭവപ്പെടുന്നതെന്ന് അധികൃതര്‍. വീട്ടുജോലിക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരുന്നതിനും പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നതിനും സര്‍ക്കാര്‍ ഈയിടെ അനുമതി നല്‍കിയിരുന്നു.
നിലവില്‍ ഏഴ് രാജ്യങ്ങളില്‍ നിന്ന്...