Sunday, July 25, 2021
Home Gulf Qatar കുടുംബ കേന്ദ്രങ്ങളില്‍ തൊഴിലാളി താമസം; ഖത്തറില്‍ 20 വീടുകള്‍ ഒഴിപ്പിച്ചു

കുടുംബ കേന്ദ്രങ്ങളില്‍ തൊഴിലാളി താമസം; ഖത്തറില്‍ 20 വീടുകള്‍ ഒഴിപ്പിച്ചു

ദോഹ: കുടുംബ താമസ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്ക് താമസമൊരുക്കിയതിന്റെ പേരില്‍ അല്‍ ശമാല്‍ മുനിസിപ്പാലിറ്റി 26 വീടുകള്‍ ഒഴിപ്പിച്ചു. മാര്‍ച്ച് 12 മുതല്‍ ജൂണ്‍ 30 രെ നടത്തിയ പരിശോധനയിലാണ് വീടുകള്‍ ഒഴിപ്പിച്ചത്.

കുടുംബ താമസ കേന്ദ്രങ്ങളില്‍ അഞ്ചിലധികം തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ നിയമലംഘനമായി കണക്കാക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. വനിതാ തൊഴിലാളികളെയും വീട്ടുജോലിക്കാരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Most Popular