Saturday, May 15, 2021
Home Gulf Qatar 2027 ഏഷ്യന്‍ കപ്പ് ബിഡ് ലോഗോ പ്രകാശനം വെള്ളിയാഴ്ച

2027 ഏഷ്യന്‍ കപ്പ് ബിഡ് ലോഗോ പ്രകാശനം വെള്ളിയാഴ്ച

ദോഹ: 2027-ലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നതിനുള്ള ബിഡ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ ബിഡ് ലോഗോ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. അല്‍ റയ്യാന്‍ വേദി ഉദ്ഘാടന ചടങ്ങുകള്‍ക്കിടയിലാണ് ലോഗോ പ്രകാശനം നടക്കുകകയെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

രാജ്യത്തിന്റെ സംസ്‌കാരത്തിനും വൈവിധ്യത്തിനും മുന്‍തൂക്കം നല്‍കുന്നതായിരിക്കും ലോഗോ. അതേസമയം, 2027 ഏഷ്യന്‍ കപ്പിന് ആതിഥ്യം വഹിക്കുന്നതിനുള്ള അവസാന ബിഡ് ഫയല്‍ ഖത്തര്‍ കഴിഞ്ഞ ദിവസം മലേഷ്യയില്‍ എ.എഫ്.സിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. നേരത്തെ 2011, 1988 വര്‍ഷങ്ങളില്‍ ഖത്തറായിരുന്നു ഏഷ്യന്‍ കപ്പ് ആതിഥേയ രാജ്യം.

Most Popular