Wednesday, May 12, 2021
Home Gulf Qatar 2030 ഏഷ്യന്‍ ഗെയിംസ്​ പദ്ധതി: ഖത്തറിന്റെ ഒരുക്കത്തില്‍ പൂര്‍ണതൃപ്​തിയെന്ന്​ പരിശോധനസമിതി

2030 ഏഷ്യന്‍ ഗെയിംസ്​ പദ്ധതി: ഖത്തറിന്റെ ഒരുക്കത്തില്‍ പൂര്‍ണതൃപ്​തിയെന്ന്​ പരിശോധനസമിതി

ദോഹ: ഏഷ്യന്‍ ഒളിമ്പിക് കമ്മിറ്റി പരിശോധനസമിതിയുടെ ഖത്തറിലെ സന്ദര്‍ശനം പൂര്‍ത്തിയായി. 2030 ഏഷ്യന്‍ ഗെയിംസ് നടത്താനായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഖത്തറിന്റെ ഒരുക്കത്തില്‍ കമ്മിറ്റി പൂര്‍ണ തൃപ്തി അറിയിച്ചു. രണ്ടു ദിവസം നീണ്ട പരിശോധനസമിതിയുടെ സന്ദര്‍ശനത്തില്‍ ദോഹയുടെ അടിസ്ഥാന സൗകര്യങ്ങളും ബിഡ് കമ്മിറ്റിയുടെ ആസൂത്രണ പദ്ധതികളും സമിതി വിലയിരുത്തി. ലോകോത്തര കായിക താരങ്ങള്‍ക്കും കായിക ചാമ്പ്യന്‍ഷിപ്പുകള്‍ക്കും സേവനങ്ങള്‍ നല്‍കിയ ഖത്തറിന്റെ അത്യാധുനിക കായിക, ആരോഗ്യ സംവിധാനങ്ങള്‍ സമിതി പരിശോധിച്ചു. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ആസ്ഥാനമായ അല്‍ ബിദ ടവറില്‍നിന്നാരംഭിച്ച സമിതിയുടെ സന്ദര്‍ശനത്തിനിടെ സുപ്രീംകമ്മിറ്റിയുടെ സുസ്ഥിരതാ പദ്ധതികളും കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പും സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു.

സുസ്ഥിരതയും നിശ്ചയദാര്‍ഢ്യവും മികവും സംയോജിപ്പിച്ച് കൊണ്ടുള്ള ഏഷ്യന്‍ ഗെയിംസിനാണ് ഖത്തര്‍ തയാറെടുക്കുന്നതെന്ന് ദോഹ ഏഷ്യന്‍ ഗെയിംസ് 2030 ബിഡ് കമ്മിറ്റിയും പറഞ്ഞു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ കായിക ചാമ്ബ്യന്‍ഷിപ്പിന് ഇതു മുതല്‍ക്കൂട്ടാകുമെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി.ആസ്പയര്‍ ഡോം, ആസ്പതര്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ആശുപത്രി, ദോഹ 2030 ഏഷ്യന്‍ ഗെയിംസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട അല്‍ ബെയ്ത് സ്‌റ്റേഡിയം, ലുസൈല്‍ അറീന എന്നിവയും സമിതി സന്ദര്‍ശിക്കുകയും സൗകര്യങ്ങളും സംവിധാനങ്ങളും വിലയിരുത്തപ്പെടുകയും ചെയ്തു. ദോഹ 2030 സി.ഇ.ഒയും ഖത്തര്‍ ഒളിമ്ബിക് കമ്മിറ്റി സെക്രട്ടറി ജനറലുമായ ജാസിം ബിന്‍ റാഷിദ് അല്‍ ബുഐനൈന്‍ സംഘത്തിലുണ്ടായിരുന്നു.

ദോഹയുടെ പൊതുഗതാഗതത്തിന്റെ ആധുനിക മുഖമായ അള്‍ട്രാ മോഡേണ്‍ േെമട്രാ സംവിധാനവും സമിതി സന്ദര്‍ശിക്കുകയും പരിശോധിക്കുകയും ചെയ്തു. അത്യാധുനിക റോഡ്, റെയില്‍വേ, േെമട്രാ ശൃംഖലകളാണ് ഖത്തറില്‍ സജ്ജമായിരിക്കുന്നത്. വിവിധ സ്‌റ്റേഡിയങ്ങള്‍ തമ്മിലെ അകലം 20 മിനിറ്റില്‍ കൂടില്ലെന്നത് വലിയ സവിശേഷതയാണ്.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുള്‍പ്പെടെ വമ്പന്‍ കായിക ചാമ്പ്യന്‍ഷിപ്പുകള്‍ക്കാണ് ദോഹ ആതിഥ്യം വഹിച്ചിരിക്കുന്നത്. 2018ല്‍ ലോക ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനും ഖത്തര്‍ ആതിഥ്യം വഹിച്ചു. 2006ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറിലായിരുന്നു നടന്നത്. നിരവധി അന്താരാഷ്ട്രകായിക ചാമ്ബ്യന്‍ഷിപ്പുകള്‍ വിജയകരമായി സംഘടിപ്പിച്ച് വരുകയാണ് ഖത്തര്‍. 2030 ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വത്തിനായി ഏഷ്യന്‍ ഒളിമ്ബിക്‌സ് കൗണ്‍സിലിന് മുന്നില്‍ ഖത്തര്‍ കാന്‍ഡിഡേറ്റ് ഫയല്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. തികഞ്ഞ പ്രതീക്ഷയോടെയാണ് ഏഷ്യന്‍ ഗെയിംസിന്റെ 2030 പതിപ്പിലേക്ക് ഖത്തര്‍ കാത്തിരിക്കുന്നത്.

Most Popular