News Flash
X
ഖത്തറില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ്; 134 പേര്‍ രോഗമുക്തി നേടി

ഖത്തറില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ്; 134 പേര്‍ രോഗമുക്തി നേടി

personSJ access_timeFriday January 1, 2021
HIGHLIGHTS
ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2,241 ആയി ഉയര്‍ന്നു.

ദോഹ: രാജ്യത്ത് 32 യാത്രക്കാര്‍ക്കടക്കം 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 134 പേര്‍ക്ക് മാത്രമേ രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2,241 ആയി ഉയര്‍ന്നു.

37 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 250 പേരാണ് ആശുപത്രിയിലുള്ളത്. അതില്‍ 30 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 144,042 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 141,556 രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

SHARE :
folder_openTags
content_copyCategory