Saturday, September 25, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കുറയുന്നു; ഇന്ന് മരണമില്ല

ഖത്തറില്‍ കോവിഡ് കേസുകള്‍ വീണ്ടും കുറയുന്നു; ഇന്ന് മരണമില്ല

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 208 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2792 ആയി കുറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ യാത്രക്കാരാണ്. 166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

രാജ്യത്ത് ഇതുവരെ 124,767 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 219. 361 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 54 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് ഒരാളെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,143 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 8,25,511 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

208 people recover; Covid-19 cases dip in Qatar on Oct 10

Most Popular