Monday, July 26, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 214 പേര്‍ക്ക് പോസിറ്റീവ്

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 214 പേര്‍ക്ക് പോസിറ്റീവ്

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. രാജ്യത്ത് കോവിഡ് മരണസംഖ്യ 201 ആയി. 214 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 202 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ കോവിഡ് പോസിറ്റീവ് ആയി തുടരുന്നവരുടെ എണ്ണം 2906 ആയി. ഇതുവരെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 116,313 ആണ്.

പുതുതായി 40 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം ഇതോടെ 390 ആയി. മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 58 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.


 

Most Popular