Tuesday, July 27, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് രോഗികള്‍ വീണ്ടും കുറഞ്ഞു; ഇന്ന് രോഗമുക്തരായത് 252 പേര്‍

ഖത്തറില്‍ കോവിഡ് രോഗികള്‍ വീണ്ടും കുറഞ്ഞു; ഇന്ന് രോഗമുക്തരായത് 252 പേര്‍

ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച്ച 216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 252 പേര്‍ കൂടി രോഗമുക്തരായതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,254 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,107 പേരാണ്.

അതേസമയം, ഖത്തറിലെ വിവിധ ആശുപത്രികളില്‍ ഇനി ചികിത്സയിലുള്ളത് 390 പേര്‍ മാത്രമാണ്. ഇതില്‍ 73 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 177 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Most Popular