Wednesday, August 4, 2021
Home News Kerala ഖത്തര്‍ കാഴ്ച്ചകളും വിശേഷങ്ങളുമായി 24 ന്യൂസ് ചാനലില്‍ പ്രത്യേക പരിപാടി ഇന്നു രാത്രി 9.30ന്

ഖത്തര്‍ കാഴ്ച്ചകളും വിശേഷങ്ങളുമായി 24 ന്യൂസ് ചാനലില്‍ പ്രത്യേക പരിപാടി ഇന്നു രാത്രി 9.30ന്

ദോഹ: ഖത്തറിലെ വാര്‍ത്തകളും വിശേഷങ്ങളുമായി പ്രമുഖ മലയാളം ചാനലായ 24 ന്യൂസില്‍ പ്രത്യേക പരിപാടി ഇന്നുമുതല്‍. ഗള്‍ഫ് മലയാളി ഡോട്ട് കോമിന്റെ മാതൃസ്ഥാപനമായ അല്‍ റാസ ഫോട്ടോഗ്രാഫിയാണ് അസീം ടെക്‌നോളജീസ് ‘ദോഹ ടൈംസ്’ എന്ന പേരില്‍ വ്യത്യസ്ത വിഭവങ്ങളുമായി പ്രതിവാര പരിപാടി ഒരുക്കുന്നത്. എല്ലാ വെള്ളിയാഴ്ച്ചയും ഖത്തര്‍ സമയം രാത്രി 9.30ന് (ഇന്ത്യന്‍ സമയം രാത്രി 12 മണി) ആണ് അസീം ടെക്‌നോളജീസ് ‘ദോഹ ടൈംസ്’ സംപ്രേക്ഷണം ചെയ്യുക.

ഒരാഴ്ച്ചത്തെ ഖത്തര്‍ വാര്‍ത്തകള്‍ അഞ്ച് മിനിറ്റ് കൊണ്ട് അവതരിപ്പിക്കുന്ന എ വീക്ക് ഇന്‍ ഫൈവ് മിനുട്ട്സ്, ഗള്‍ഫ് ലോകത്തെ സാമ്പത്തിക വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണി മോണിറ്റര്‍, പ്രവാസികള്‍ക്കാവശ്യമായ ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയായ മെഡി ടോക്ക് എന്നിവയ്ക്കു പുറമേ ഖത്തറിലെ കലാപ്രതിഭകള്‍ കഴിവ് തെളിയിക്കുന്ന ദോഹ ബീറ്റ്സ്, ഖത്തറിലെ പ്രധാന കാഴ്ച്ചകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് സവിശേഷതകള്‍ തുടങ്ങിയവ ദൃശ്യവല്‍ക്കരിക്കുന്ന ഹെല്ലോ ദോഹ തുടങ്ങി വ്യത്യസ്ത വിഭവങ്ങളുമായാണ് ഓരോ ആഴ്ച്ചയും അസീം ടെക്‌നോളജീസ് ‘ദോഹ ടൈംസ്’ നിങ്ങളുടെ മുന്നിലെത്തുക.

ഇന്ന് രാത്രി ഖത്തര്‍ സമയം 9.30ന് സംപ്രേക്ഷണം ചെയ്യുന്ന ആദ്യ എപ്പിസോഡില്‍ ഖത്തര്‍ വാര്‍ത്തകള്‍ക്കു പുറമേ, സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടി, അലീവിയ മെഡിക്കല്‍സിലെ ഇഎന്‍ടി വിദഗ്ധയും ഓട്ടോലാരിന്‍ഗോളജി സ്‌പെഷ്യലിസ്റ്റുമായ ഡോ. നിധി മാത്യു പങ്കെടുക്കുന്ന മെഡി ടോക്ക്, പ്രമുഖ സാമ്പത്തിക വിദഗ്ധനും, ചാര്‍ട്ടേര്‍ഡ് അക്കൗഡണ്ടുമായ ഷെജി വലിയകത്ത് അതരിപ്പിക്കുന്ന മണി മോണിറ്റര്‍, ഖത്തര്‍ ദേശീയ മ്യൂസിയത്തിലെ കൗതുക കാഴ്ച്ചകള്‍ പങ്കുവയ്ക്കുന്ന ഹെല്ലോ ദോഹ തുടങ്ങിയ പരിപാടികള്‍ കാണാം.

ദോഹ ടൈംസില്‍ പരിപാടികള്‍ അതരിപ്പിക്കാനും പരസ്യങ്ങള്‍ നല്‍കാനും ആഗ്രഹിക്കുന്നവര്‍ 00974 55441130 എന്ന നമ്പറില്‍ ബന്ധപ്പെടുക.
24 News youtube link: https://www.youtube.com/watch?v=zcrUCvBD16k

Most Popular