Wednesday, August 4, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 244 പേര്‍ കൂടി കോവിഡ് മുക്തരായി

ഖത്തറില്‍ ഇന്ന് 244 പേര്‍ കൂടി കോവിഡ് മുക്തരായി

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 240 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ യാത്രക്കാരാണ്. 215 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

അതേ സമയം, 244 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,797 ആയി കുറഞ്ഞു. ഇന്ന് ഖത്തറില്‍ കോവിഡ് മരണമില്ല. ആകെ മരണസംഖ്യ 224.

രാജ്യത്ത് ഇതുവരെ 126,650 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 384 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 49 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. പുതുതായി ആരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. 8,86,186 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

240 new cases of COVID-19 in Qatar on Oct 19

Most Popular