Monday, July 26, 2021
Home Gulf Qatar ഖത്തറില്‍ 244 പേര്‍ കൂടി കോവിഡ് മുക്തരായി

ഖത്തറില്‍ 244 പേര്‍ കൂടി കോവിഡ് മുക്തരായി

ദോഹ: ഖത്തറില്‍ ഇന്ന് 244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,990 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 240 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 114,55,8 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 433 പേരാണ്. ഇതില്‍ 63 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 194 പേരാണ്.

Most Popular