Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ്; 277 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 243 പേര്‍ക്ക് കോവിഡ്; 277 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 243 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 277 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,007 ആയി.

113,808 പേരാണ് രാജ്യത്ത് ഇതിനകം രോഗമുക്തി നേടിയത്. അതേസമയം, രോഗബാധിതരില്‍ 443 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 68 പേര്‍ തീവ്രപരിചണ വിഭാഗത്തിലാണ്.

Most Popular