Monday, July 26, 2021
Home Newsfeed ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ 100ല്‍ താഴെ; സമ്പര്‍ക്കം വഴി 65 പേര്‍

ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ 100ല്‍ താഴെ; സമ്പര്‍ക്കം വഴി 65 പേര്‍

ദോഹ: ഖത്തറില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 148 പേരാണ് രോഗമുക്തി നേടിയത്. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 28 പേര്‍. 1,477 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നു ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 592. രാജ്യത്ത് ഇതുവരെ 2,20,597 പേര്‍ രോഗമുക്തി നേടി. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 92 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

 

Most Popular