ദോഹ: ഫെബ്രുവരിയില്‍ അല്‍ വക്ര മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വകുപ്പ് രണ്ട് ഫുഡ് ഔട്ട്ലെറ്റുകളും മുപ്പത് ആരോഗ്യ ചട്ടങ്ങളിലെ വ്യവസ്ഥകള്‍
ലംഘിച്ചതായി രേഖപ്പെടുത്തി. ഭക്ഷ്യവസ്തുക്കള്‍ നിരീക്ഷിക്കുന്നതിനായി മുനിസിപ്പല്‍ ഇന്‍സ്പെക്ടര്‍മാര്‍ ഭക്ഷ്യ ഔട്ട്ലെറ്റുകളില് നടത്തിയ 1,175 പരിശോധനകളിലായി 1990 ലെ എട്ടാം നമ്പര്‍ നിയമം അനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചത്.
ആരോഗ്യ നിരീക്ഷണ മേഖലയക്ക് 16 പരാതികള്‍ ലഭിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗുരുതരമായ മൂന്ന് ലംഘന കേസുകളും തുടര്‍നടപടികള്‍ക്കായി സുരക്ഷാ ഏജന്‍സിക്ക് അയച്ചു. കഴിഞ്ഞ മാസം അല്‍ വക്രയിലെ ഓട്ടോമേറ്റഡ് അറവുശാലയില്‍ വെട്ടിയെടുത്ത 18,664 മൃഗങ്ങളെ വെറ്റിനറി സംഘം പരിശോധിച്ചു.