Tuesday, June 15, 2021
Home Newsfeed ഖത്തറില്‍ ഇന്ന് 313 പേര്‍ക്ക് കോവിഡ്; 522 രോഗമുക്തി

ഖത്തറില്‍ ഇന്ന് 313 പേര്‍ക്ക് കോവിഡ്; 522 രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന 313 പേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 522 പേരാണ് രോഗമുക്തി നേടിയത്. 208 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 105 പേര്‍. 4,151 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കോവിഡ് മൂലം മരിച്ചു. 62 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 539. രാജ്യത്ത് ഇതുവരെ 2,09,773 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 214,463. ഇന്ന് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 315 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 40,058 ഡോസ് വാക്സിന്‍ നല്‍കി. ആകെ 21,90,807 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
313 Covid-19 cases in Qatar on May 20 as virus claims one life
ALSO WATCH

 

Most Popular