Sunday, June 20, 2021
Home Gulf Qatar ഖത്തറില്‍ 33 വയസ്സുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 485 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ 33 വയസ്സുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 485 പേര്‍ക്ക് രോഗബാധ

ദോഹ: ഖത്തറില്‍ ഇന്ന് 71 യാത്രക്കാരുള്‍പ്പെടെ 485 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 414 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 11789 ആയി. 24 മണിക്കൂറിനിടെ 321 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 158,197 പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 33 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 266.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ ഐസിയുവില്‍ ആകെ 113 പേരായി ഉയര്‍ന്നു. ഇന്ന് മാത്രമായി 10,942 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരായത്.

33-year-old succumbs to Covid-19 as Qatar reports 485 cases on March 14

 

 

Most Popular