Wednesday, August 4, 2021
Home News ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 27 ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 27 ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിവരുന്ന രക്തദാന ക്യാമ്പ്  ആഗസ്റ്റ് 27ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതൽ വൈകുന്നേരം 6 മണി വരെ ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം, ചെയർമാനായി അസീസ് പുറായിൽ, വൈസ് ചെയർമാൻമാരായി ഷാഹിദ് വി പി, അമീർ പേരാമ്പ്ര എന്നിവരെയും കൺവീനർ ആയി നദീം മാനാർ, ജോയിന്റ് കൺവീനർമാരായി ആഷിക് വടകര, പ്രമോദ് കൊയിലാണ്ടി എന്നിവരെയും തെരഞ്ഞെടുത്തു.
        യോഗത്തിൽ ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് വടകര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് സിവി സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.

Most Popular