Thursday, August 5, 2021
Home Newsfeed വിമാന യാത്രക്കാരുടെ ബാഗുകൾ മാറി: ദുരിതത്തിലായി ക്വാറന്റൈനിൽ കഴിയുന്ന മലയാളി 

വിമാന യാത്രക്കാരുടെ ബാഗുകൾ മാറി: ദുരിതത്തിലായി ക്വാറന്റൈനിൽ കഴിയുന്ന മലയാളി 

ദോഹ: ദോഹയിലേയ്ക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകൾ പരസ്പരം മാറി. ദോഹ സെഞ്ചുറി ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്ന ഫൈസൽ എന്ന യാത്രക്കാരന്റേയും എടത്തിൽ മഹമൂദ് എന്ന യാത്രക്കാരന്റേയും ലഗേജുകളാണ് പരസ്പരം മാറിയത്. ഈ മാസം പതിനൊന്നിന് കണ്ണൂരിൽ നിന്നും ദോഹയിലെത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഇവർ യാത്ര ചെയ്തത്. ഫൈസിലിന്റെ വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. അതേ സമയം മാറിക്കിട്ടിയ ബാഗിൽ ഭക്ഷ്യ വസ്തുക്കൾ മാത്രമാണുള്ളത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫൈസലിന്റെ ദോഹ നമ്പറിൽ ബന്ധപ്പെടണം. നമ്പർ – 7403 0540

Most Popular