Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പ്രായം പിന്നെയും കുറച്ചു

ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പ്രായം പിന്നെയും കുറച്ചു

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരുടെ ചുരുങ്ങിയ പ്രായം 35 ആക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഘട്ടംഘട്ടമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. നിലവില്‍ 12,00000ലേറെ പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വാക്‌സിന്‍ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 35 ആക്കിയതോടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ഇതില്‍ ഉള്‍പ്പെടും. മാര്‍ച്ചില്‍ വാക്‌സിനേഷന്‍ തുടങ്ങിയതു മുതല്‍ ആഴ്ച്ച തോറും നല്‍കുന്ന ഡോസുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം 160,000 ഡോസ് വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. കോവിഡ് വാക്‌സിനേഷന് മാത്രമായി 35 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
ALSO WATCH

Most Popular