Sunday, September 19, 2021
Home Gulf Bahrain കോവിഡ് മൂലം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദിയില്‍; ഖത്തറില്‍ 106 പേര്‍

കോവിഡ് മൂലം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദിയില്‍; ഖത്തറില്‍ 106 പേര്‍

ന്യൂഡല്‍ഹി: വിദേശത്ത് കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍. ആകെ 3,570 ഇന്ത്യക്കാരാണ് കോവിഡ് മൂലം വിദേശത്ത് മരിച്ചത്. ഇതില്‍ 1,154 പേരും സൗദിയിലാണ്. 894 പേര്‍ മരിച്ച യുഎഇയാണ് രണ്ടാം സ്ഥാനത്ത്. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഈ കണക്കുകള്‍ സമര്‍പ്പിച്ചത്.

കുവൈത്തില്‍ 546 ഇന്ത്യക്കാരാണ് മരിച്ചത്. ഒമാനില്‍ 384 പേരും ബഹ്‌റൈനില്‍ 196 പേരും മരിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് ഇന്ത്യക്കാര്‍ മരിച്ചത് ഖത്തറിലാണ്. ഖത്തറില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ച 600 പേരില്‍ 106 പേരാണ് ഇന്ത്യക്കാര്‍.

70 രാജ്യങ്ങളിലെ കണക്കുകളാണ് മന്ത്രി പുറത്തുവിട്ടത്. മൃതദേഹം അതത് രാജ്യങ്ങൡ അടക്കുന്നതിനോ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനോ ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ട എംബസികള്‍ നല്‍കിയതായി മുരളീധരന്‍ അറിയിച്ചു. അഭ്യര്‍ഥന ലഭിച്ച സ്ഥലങ്ങളില്‍ മൃതദേഹം അടക്കുന്നതിനും കൊണ്ട് വരുന്നതിനും ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ വന്ദേഭാരത് മിഷനില്‍ ഏപ്രില്‍ 30 വരെ 60,92,264 ഇന്ത്യക്കാര്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയതായും മന്ത്രി അറിയിച്ചു.
ALSO WATCH

Most Popular