Sunday, July 25, 2021
Home Newsfeed ഖത്തറില്‍ സമ്പര്‍ക്ക രോഗബാധ 36 പേര്‍ക്ക് മാത്രം; 66 യാത്രക്കാര്‍, ആശുപത്രിയിലുള്ളവര്‍ 100ല്‍ താഴെ

ഖത്തറില്‍ സമ്പര്‍ക്ക രോഗബാധ 36 പേര്‍ക്ക് മാത്രം; 66 യാത്രക്കാര്‍, ആശുപത്രിയിലുള്ളവര്‍ 100ല്‍ താഴെ

ദോഹ: ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 131 പേരാണ് രോഗമുക്തി നേടിയത്. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 66 പേര്‍. 1,771 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല. ആകെ മരണം 588. രാജ്യത്ത് ഇതുവരെ 2,19,333 പേര്‍ രോഗമുക്തി നേടി. ഇന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 99 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 32,839 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 30,41,661 ആയി.

Most Popular