Sunday, April 18, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; രോഗികളുടെ എണ്ണം വീണ്ടും കൂടി

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; രോഗികളുടെ എണ്ണം വീണ്ടും കൂടി

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ യാത്രക്കാരാണ്. 230 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

അതേ സമയം, 227 പേര്‍ മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,892 ആയി വര്‍ധിച്ചു. ഇന്നു ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 225 ആയി.

രാജ്യത്ത് ഇതുവരെ 127,093 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 373 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 43 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് പുതുതായി ആരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഇന്ന് 6505 പേരാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 8,99,439 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

Most Popular