Friday, August 6, 2021
Home Gulf Qatar 2020 ആദ്യ പകുതിയില്‍ ഖത്തര്‍ നേരിട്ടത് 42 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍

2020 ആദ്യ പകുതിയില്‍ ഖത്തര്‍ നേരിട്ടത് 42 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍

ദോഹ: 2020 ആദ്യ പകുതിയില്‍ ഇമെയില്‍, യുആര്‍എല്‍, മാല്‍വെയര്‍ എന്നിവ വഴി 42,68,553 സൈബര്‍ ആക്രമണങ്ങള്‍ ഖത്തര്‍ നേരിട്ടതായി ട്രെന്‍ഡ് മൈക്രോ. 1,936,620 ഇമെയില്‍ ഭീഷണികള്‍, 2,094,744 യുഎര്‍എല്‍ ഇരകള്‍, 12,256 ഹോസ്റ്റഡ് യുആര്‍എലുകള്‍, 224,933 മാല്‍വെയറുകള്‍ എന്നിവയാണ് 2020ല്‍ ഖത്തര്‍ നേരിട്ടതെന്ന് സൈബര്‍ സുരക്ഷാ കമ്പനിയുടെ അവര്‍ധവാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു.

ജിസിസിയില്‍ ഇതേ കാലയളവില്‍ 56,870,977 സൈബര്‍ ആക്രമണങ്ങളാണ് നേരിട്ടത്. ഖത്തറും ജിസിസിയും ഉയര്‍ന്ന തോതിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നേരിടുന്നത്. കോവിഡ് മഹാമാരി സൈബര്‍ ക്രിമിനലുകളുടെ പ്രവര്‍ത്തനത്തില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് ട്രെന്‍ഡ് മൈക്രോ കണ്‍ട്രി മാനേജര്‍ അസ്സദ് അറബി പറഞ്ഞു.

4.2mn e-mail, URL, and malware threats detected in Qatar in H1, 2020: Trend Micro


 

Most Popular