Tuesday, June 22, 2021
Home Gulf Qatar ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് 401 പള്ളികളും ഈദ് ഗാഹുകളും; 200 പള്ളികളില്‍ ജുമുഅ നമസ്‌കാരം

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് 401 പള്ളികളും ഈദ് ഗാഹുകളും; 200 പള്ളികളില്‍ ജുമുഅ നമസ്‌കാരം

ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന 401 പള്ളികളുടെയും ഈദ് ഗാഹുകളുടെയും പട്ടിക ഔഖാഫ് മന്ത്രാലയം പുറത്തുവിട്ടു. പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും ഈദ് ഗാഹുകളുടെയും പേര്, സ്ഥലം, നമ്പര്‍ എന്നിവ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ലഭ്യമാണ്. പട്ടികയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ജൂമുഅ നമസ്‌കാരം നടക്കുന്ന 200 പള്ളികളുടെ പട്ടികയും ഔഖാഫ് മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച്ച(ജൂലൈ 31) മുതല്‍ ഇവിടെ ജുമുഅ നമസ്‌കാരം നടക്കും. ജുമുഅ ഖുതുബയ്ക്ക് 30 മനിറ്റ് മുമ്പ് ആദ്യ ബാങ്ക് വിളിയോട് കൂടിയാണ് പള്ളികള്‍ തുറക്കുക. നമസ്‌കാരം കഴിഞ്ഞ് 10 മിനിറ്റിന് ശേഷം പള്ളികള്‍ അടക്കും. ഖുതുബയിലും നമസ്‌കാരത്തിലും സാമൂഹിക അകലം നിര്‍ബന്ധം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം ഉണ്ടാവില്ല.

മസ്ജിദുകളില്‍ എല്ലാ ആരോഗ്യ മുന്‍കരുതലുകളും പാലിക്കണമെന്ന് വിശ്വാസികളോട് അഭ്യര്‍ഥിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വീടുകളില്‍ തന്നെ നമസ്‌കാരം തുടരാവുന്നതാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

401 mosques and prayer grounds for Eid Al Adha Prayer; 200 mosques to hold Friday prayer


 

Most Popular