Wednesday, May 12, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടി; ചികില്‍സയിലിരുന്ന ഒരാള്‍ മരിച്ചു

ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടി; ചികില്‍സയിലിരുന്ന ഒരാള്‍ മരിച്ചു

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനിടെ 206 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 54 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 152 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പുതുതായി 132 പേര്‍ വൈറസില്‍ നിന്നു മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 141,147 ആയി. നിലവിലുള്ള രോഗികളുടെ എണ്ണം 2,036 ആയി വര്‍ധിച്ചു 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 43 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 245.

9,292 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയത്. ആകെ പരിശോധന 1,231,890 ആയി. 45 പേരെക്കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 265 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്.
43-year-old succumbs to Covid-19; Qatar reports over 200 new cases on Dec 29

Most Popular