Tuesday, May 11, 2021
Home Gulf Qatar ഖത്തറില്‍ ഇന്നും കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍; ചികില്‍സയിലുള്ളവര്‍ 2076 ആയി ഉയര്‍ന്നു

ഖത്തറില്‍ ഇന്നും കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍; ചികില്‍സയിലുള്ളവര്‍ 2076 ആയി ഉയര്‍ന്നു

ദോഹ: ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 8893 പരിശോധനയില്‍ 45 യാത്രക്കാരടക്കം 193 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 153 പേര്‍ക്ക് മാത്രമേ രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2076 ആയി ഉയര്‍ന്നു.

ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണവും കൂടി. 266 പേരാണ് ആശുപത്രിയിലുള്ളത്. അതില്‍ 30 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു. ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ ആളുകളില്‍ ജാഗ്രത കുറഞ്ഞതാണോ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകാന്‍ കാരണമായതെന്ന് ആശങ്ക ഉയരുന്നുണ്ട്.
45 travellers test Covid-19 positive in Qatar on Dec 30

Most Popular