Thursday, July 29, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 450 പേര്‍ക്ക് കൊവിഡ്; 477 പേര്‍ക്ക് ഭേദമായി

ഖത്തറില്‍ ഇന്ന് 450 പേര്‍ക്ക് കൊവിഡ്; 477 പേര്‍ക്ക് ഭേദമായി

ദോഹ: ഖത്തറില്‍ പുതുതായി 450 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 477 പേര്‍ക്കാണ് രോഗം ഭേദമായത്. 1,01,637 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

കോവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 151 ആയി. 5 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 135 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്. 52 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 592 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

Most Popular