Sunday, June 20, 2021
Home Gulf Qatar ഖത്തറില്‍ നിന്നു നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നത് 45,000 ഇന്ത്യക്കാര്‍

ഖത്തറില്‍ നിന്നു നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നത് 45,000 ഇന്ത്യക്കാര്‍

ദോഹ: കൊറോണവ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത് 45,000 ഇന്ത്യക്കാര്‍. മെയ് 18നാണ് വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്.

മെയ് 9ന് ആരംഭിച്ച ആദ്യഘട്ടത്തില്‍ 546 ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങിയത്. മെയ് 18ന് കോഴിക്കോട്ടേക്കുള്ള വിമാനം വൈകീട്ട് 3.30ന് പുറപ്പെട്ട് രാ്ത്രി 10.20ന് കോഴിക്കോടെത്തും. മെയ് 20ന് ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് മൂന്ന് വിമാനങ്ങളാണുള്ളത്. നേരത്തേ മെയ് 20ന് കണ്ണൂരിലേക്ക് വിമാനമുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു എന്നാല്‍ പുതിയ പട്ടികയില്‍ അതില്ല. മെയ് 21ന് കൊച്ചിയിലേക്കാണ് വിമാനം. ഉച്ചയ്ക്ക് 2.05ന് പുറപ്പെട്ട് രാത്രി 8.45ന് കൊച്ചിയിലെത്തും. 22ന് ബംഗളൂരുവിലേക്കും 24ന് ഗയയിലേക്കും ദോഹയില്‍ നിന്ന് വിമാനം പുറപ്പെടും.

doha vande bharath flight list

ആദ്യവിമാനത്തില്‍ കൊച്ചിയിലേക്ക് 178 പേരും രണ്ടാമത്തെ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് 181 പേരുമാണ് ഇതിനകം നാട്ടിലേക്കു പോയത്. എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ തിരഞ്ഞെടുക്കപ്പെട്ടവരെയാണ് നാട്ടിലേക്കു പോകാനായി തിരഞ്ഞെടുക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിന് വവിധ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്.

അടുത്ത ഘട്ടത്തിലേക്കായി 700 പേരുടെ പട്ടിക എംബസിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേരളത്തിനു വേണ്ടിയുള്ള കമ്മിറ്റിക്കു നേതൃത്വം നല്‍കുന്ന കെ എം വര്‍ഗീസ് പറഞ്ഞു. കേരളത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 28,000 പേരുടെ പട്ടികയില്‍ നിന്നാണ് ഇത്രയും പേരെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

45,000 Indians in Qatar register to go home as second phase of repatriation set to begin on May 20


 

Most Popular