Saturday, June 19, 2021
Home Newsfeed കോവിഡ് പ്രോട്ടോകോൾ ലംഘനം: ഖത്തറിൽ 455 പേർ പിടിയിൽ

കോവിഡ് പ്രോട്ടോകോൾ ലംഘനം: ഖത്തറിൽ 455 പേർ പിടിയിൽ

ദോഹ: ഖത്തറിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 455 പേർ പിടിയിലായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ ഓർമിപ്പിച്ചു. മാസ്ക് ധരിക്കാത്തതിന് 374 പേരെയാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക അകലം പാലിക്കാത്ത 79 പേർ, ഇഹ്തിറസ് ആപ്ലിക്കേഷൻ ഇല്ലാത്ത രണ്ടു പേരും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. ഖത്തറിൽ കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങളെ വളരെ ഗുരുതരമായ കുറ്റമായാണ് കാണുന്നത്.

Most Popular